
കൂറ്റന്‍മല ഇടിഞ്ഞ് വീണു; യൂടേണ്‍ എടുത്ത് വാഹനങ്ങള്‍; ഇറങ്ങിയോടി യാത്രക്കാര്‍; വീഡിയോ
കൂറ്റന്‍ മല ഇടിഞ്ഞ് താഴോട്ട് പതിച്ച് ദേശീയ പാത നിശ്ചലമായി.
ഡെറാഢൂണ്‍: കൂറ്റന്‍ മല ഇടിഞ്ഞ് താഴോട്ട് പതിച്ച് ദേശീയ പാത നിശ്ചലമായി. ഉത്തരാഖണ്ഡിലെ തനക്പൂര്‍ - ചമ്പാവത്ത് ഭാഗത്താണ് കൂറ്റന്‍ മല ഇടിഞ്ഞ് വീണത്. ഇതേതുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാന്‍ പരമാവധി രണ്ടുദിവസമെങ്കിലും എടുക്കമെന്ന് അധികൃതര്‍ പറയുന്നു. ഗതാഗതം മറ്റ് വഴിക്ക് തിരിച്ച് വിടാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മജിസ്ട്രേറ്റ് വിനീത് തോമര്‍ അറിയിച്ചു.
കുന്നിടിഞ്ഞ് താഴോട്ട് പതിക്കുന്നതിനിടെ വാഹനങ്ങള്‍ യൂടേണ്‍ അടിച്ചും യാത്രക്കാര്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. പുറത്തിറങ്ങിയ ആളുകള്‍ കുന്നിടിയുന്നത് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഹിമാചലില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേര് മരിച്ചിരുന്നു.
#WATCH | Tanakpur-Champawat national highway was blocked following a landslide near Swala in Champawat, Uttarakhand today
â ANI (@ANI) August 23, 2021
"It would take at least two days to clear the debris. I have instructed officials concerned to divert the traffic to another route," says DM Vineet Tomar pic.twitter.com/Bndohy4fj5
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു


