
കാമുകിയെ മറ്റൊരുത്തനൊപ്പം കാണാന്‍ പാടില്ലാത്തവിധം കണ്ടു, യുവാവിനെ കഴുത്തുഞെരിച്ച് കൊന്നു; യുവതിയുടെ സഹായത്തോടെ മൃതദേഹം കുഴിച്ചുമൂടി
ഉത്തര്‍പ്രദേശില്‍ കാമുകിയെ മറ്റൊരുത്തനൊപ്പം കണ്ടതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കാമുകന്
ലക്നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ മറ്റൊരുത്തനൊപ്പം കണ്ടതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കാമുകന്. ഇരുവരെയും കാണാന്‍ പാടില്ലാത്ത വിധം കണ്ടതാണ് പ്രകോപനത്തിന് കാരണം.
ബറേലി ഖലിംപൂര്‍ ഖേരി ജില്ലയിലാണ് സംഭവം. സര്‍ജീത്ത് കുമാറാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച മുതല്‍ സര്‍ജീത്ത് കുമാറിനെ കാണാനില്ലായിരുന്നു.വെള്ളിയാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാമുകിയുടെ മറ്റൊരു കാമുകനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.
രണ്ടു കൊല്ലം മുന്‍പ് ഭര്‍ത്താവ് മരിച്ച വിധവയുമായി സര്ജീത്തിന് ബന്ധമുണ്ട്. സമാനമായ രീതിയില്‍ ഹര്‍പാല്‍ എന്ന യുവാവുമായും യുവതി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. സര്ജീത്തുമായി യുവതിക്ക് ബന്ധമുള്ള കാര്യം ഹര്‍പാലിന് അറിയില്ലായിരുന്നു. അതിനിടെ യുവതിയുടെ വീട്ടില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സര്ജീത്തിനെ ഹര്‍പാല്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ സഹായത്തോടെ മൃതദേഹം ഗ്രാമത്തില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സര്ജീത്തിന്റെ മൊബൈല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവതിയിലേക്ക് അന്വേഷണം നീണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ആശ്രയിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷം കഴിഞ്ഞിരുന്നതെന്ന് യുവതി പറഞ്ഞതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും


