ദീപാവലി സമ്മാനം; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ദീപാവലി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ന്യൂഡല്‍ഹി: ദീപാവലി പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറികള്‍ എന്നിവയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തിലെയും സായുധ സേനയിലെയും അര്‍ഹരായ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഏഴായിരം രൂപ വരെയാണ് ബോണസ് ലഭിക്കുക. ചില ഉപാധികളോടെയാണ് ബോണസ് നല്‍കുക. 2021 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസിന് അര്‍ഹത. ബോണസ് ലഭിക്കാന്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now