
അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം; ജൂണ്‍ രണ്ടിന് ഫലമറിയും
അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്. രണ്ടു സംസ്ഥാനങ്ങളിലും ജൂണ്‍ നാലിന് പകരം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടക്കും.
അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് കഴിയും. അതിനു മുന്‍പേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ മാറ്റമില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നലെയാണു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
60 നിയമസഭാ സീറ്റുകളിലേയ്ക്കാണ് അരുണാചലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിക്കിമില്‍ 32 നിയമസഭാ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചലിനും സിക്കിമിനും പുറമെ ആന്ധ്രാപ്രദേശ് ഒഡീഷ എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേയ്ക്ക് മെയ് 13നാണ് തെരഞ്ഞെടുപ്പ് നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

