
ഡല്‍ഹിയിലെ മലിനീകരണ സമരത്തില്‍ മാവോയിസ്റ്റ് മുദ്രാവാക്യം, കുരുമുളക് സ്പ്രേ; കേസെടുത്ത് പൊലീസ്
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മയെ പ്രശംസിച്ചാണ് സമരക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ആറ് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ത്തവ്യപാത പൊലീസ് സ്റ്റേഷനിലും മറ്റ് രണ്ട് പൊലീസ് സ്റ്റേഷനിലും വ്യത്യസ്ത എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
ന്യൂഡല്‍ഹി: വായുമലിനീകരണത്തിനെതിരെ ഇന്ത്യാഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പൊലീസിന് നേര്‍ക്ക് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തതിന് സമരക്കാര്‍ക്കെതിര കേസ്. ബിഎന്‍എസ് സെക്ഷന്‍ 197 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാദ്വി ഹിദ്മയെ പ്രശംസിച്ചാണ് സമരക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ആറ് പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലും മറ്റ് രണ്ട് പൊലീസ് സ്റ്റേഷനിലും വ്യത്യസ്ത എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 22 പേരെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും ബിഎന്‍എസ് സെക്ഷന്‍ 197 പ്രകാരം കുറ്റകൃത്യമാണ്.
പ്രതിഷേധക്കാര്‍ 'ഹിദ്മ അമര്‍ രഹേ', 'കിത്നേ ഹിദ്മ മരോഗേ, ഹര് ഘര്‍ സേ ഹിദ്മ നികലേഗ', 'ഹിദ്മ ലാല്‍ സലാം' തുടങ്ങിയ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ വിളിച്ചതായി എഫ്ഐആറില്‍ പറയുന്നു.
നവംബര്‍ 18ന് മാവോയിസ്റ്റ് മാദ്വീ ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിലെ അല്ലുരി സീതാരാമരാജു ജില്ലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്ന ഹിദ്മയെയും ഭാര്യ രാജെയും മറ്റ് നാല് നക്സലൈറ്റുകളെയും സുരക്ഷാ സേന വെടിവെച്ചു കൊന്നു.
ഡല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ എന്ന പേരില്‍ പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റില്‍ തടിച്ചുകൂടുമെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധങ്ങള്‍ പറ്റില്ലെന്നും ജന്തര്‍ മന്തര്‍ പ്രകടനങ്ങള്‍ക്കുള്ള സ്ഥലമാണെന്നും അവരെ ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സമരക്കാര്‍ അതവഗണിക്കുകയായിരുന്നു. ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Clean air protest: Delhi Police adds Section 197 of BNS to FIR for raising Maoist slogans
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്‍ഹി അപകടം; മരണം ആറായി, 20 പേര് കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; കെട്ടിട നിര്‍മാണം അനധികൃതം

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യും; വധശ്രമവും പോക്സോയും ചുമത്തും


