വോട്ടെണ്ണലിൽ  അട്ടിമറി നടന്നെന്ന് മഹാസഖ്യം ; പരാതിയുമായി ആർജെഡിയും സിപിഐഎംഎല്ലും; കോണ്‍ഗ്രസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നും, മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് വേണമെന്നും ആവശ്യപ്പെട്ട് സിപിഐഎം എൽ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:32 am IST
Edited by :migrator

പറ്റ്ന: ബിഹാറിൽ വോട്ടെണ്ണലിൽ  അട്ടിമറി നടന്നുവെന്ന് മഹാസഖ്യം. വോട്ടണ്ണലിൽ പന്ത്രണ്ട് സീറ്റുകളിൽ അട്ടിമറി ശ്രമം നടന്നെന്നാണ് ആര്‍ജെഡി ആരോപിക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു

വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നും, മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് വേണമെന്നും ആവശ്യപ്പെട്ട് സിപിഐഎം എൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചു. ആരോപണം. കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. 

എന്നാൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ക്രമക്കേടെന്ന മഹാസഖ്യത്തിന്‍റെ ആരോപണവും ബിജെപി തള്ളി. തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിതെന്ന് ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചു. 

പരാതികൾ തെരഞ്ഞെടുപ്പ് തള്ളിയാൽ കോടതിയെ സമീപിക്കാനും മഹാസഖ്യത്തിലെ പാർട്ടികൾ ആലോചിക്കുന്നുണ്ട്. ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് ആർജെഡി നേതാക്കൾ സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now