ഓട്ടോഡ്രൈവര്‍  തട്ടിക്കൊണ്ടുപോയി, വായില്‍ തുണി തിരുകി ബോധരഹിതയാക്കി; കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതി; 'നാടകം' പൊളിച്ച് പൊലീസ്

അജ്ഞാത നമ്പറില്‍ നിന്നും മകള്‍ തന്നെ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

ഇന്‍ഡോര്‍:  ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതി കളവെന്ന് പൊലീസ് കണ്ടെത്തി. കോളജിലെ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി വീട്ടുകാരുടെ വഴക്ക് ഭയന്ന് മെനഞ്ഞെടുത്ത കഥയാണ് തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. 

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കോളജ് പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ പരാതി പൊലീസിന് ലഭിക്കുന്നത്. അജ്ഞാത നമ്പറില്‍ നിന്നും മകള്‍ തന്നെ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്. 

കോളജ് അധ്യാപകരില്‍ ഒരാള്‍ ക്ഷേത്രത്തിന് സമീപം വരെ ലിഫ്റ്റ് നല്‍കി. അവിടെ നിന്നും ഓട്ടോയില്‍ കയറിയപ്പോള്‍ ഓട്ടോഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും വായില്‍ തുണി തിരുകി ബോധരഹിതയാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞുവെന്നാണ് വീട്ടുകാര്‍ പരാതിയില്‍ വ്യക്തമാക്കിയത്. 

കേസെടുത്ത പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും പെണ്‍കുട്ടി പറഞ്ഞ ഓട്ടോ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും ഇന്‍ഡോറില്‍ നിന്നും ഉജ്ജയിനിലേക്കുള്ള ബസ് ടിക്കറ്റും, അവിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ലും പൊലീസിന് കിട്ടി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന്റെ ചുരുളഴിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now