
നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി
നൈനിറ്റാള്‍ ജില്ലാ കോടതിയുടെ 53,93,600 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ന്യായമാണെന്ന് ജസ്റ്റിസ് അലോക് മെഹ്റയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

ഡെറാഡൂണ്‍: നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, മറിച്ച് സാമൂഹിക നീതിയുടെ പ്രതീകമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. 2024 ലെ ആക്സിഡന്റ് ക്ലെയിം കേസില്‍ ഇരയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പീല്‍ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി നിരീക്ഷണം.
നൈനിറ്റാള്‍ ജില്ലാ കോടതിയുടെ 53,93,600 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ന്യായമാണെന്ന് ജസ്റ്റിസ് അലോക് മെഹ്റയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 2024 നവംബറില്‍ നൈനിറ്റാളിലെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ പാസാക്കിയ ഉത്തരവിനെ ഇന്‍ഷുറന്‍സ് കമ്പനി ചോദ്യം ചെയ്തിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് 6 ശതമാനം വാര്‍ഷിക പലിശ സഹിതം 53.93 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തുക അമിതമാണെന്നും നിയമപരമായി നീതീകരിക്കാന്‍ കഴിയാത്തതാണെന്നു അവകാശപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനത്തിനെതിരെ അപ്പീല്‍ നല്കി.
മോട്ടോര്‍ വാഹന നിയമം ഇരകള്‍ക്ക് വേഗത്തിലു മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു ക്ഷേമ നിയമനിര്‍മാണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്നേഹം, വാത്സല്യം, കുടുംബ പിന്തുണ എന്നിവയുടെ നഷ്ടത്തിന് ഇത് പരിഹാരമാണ്. കൂടാതെ ട്രൈബ്യൂണലിന്റെ തീരുമാനം നിയമപരമായി ശരിയായിരുന്നുവെന്നും കോടതി പറഞ്ഞു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ കോടതികള്‍ ഉദാരവും മനുഷ്യത്വപരവുമായ സമീപനം സ്വീകരിക്കണമെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
"Compensation Symbol Of Social Justice, Not Just Financial Relief": Uttarakhand High Court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി


