കര്‍ഷക സമരത്തില്‍ ആശങ്ക; സിംഘുവില്‍ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

Last Updated :20 January 2024, 8:34 am IST

News Now

ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഡല്‍ഹി പൊലീസാണ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്. 

ഡിസിപിക്കും അഡീഷണല്‍ ഡിസിപിക്കുമാണ് രോഗം കണ്ടെത്തിയത്. ഡിസിപി ഗൗരവ്, അഡീഷണല്‍ ഡിസിപി ഘനശ്യാം ബന്‍സല്‍ എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തില്‍ പോയതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവിലടക്കം കഴിഞ്ഞ 16 ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. ഇവിടെ പൊലീസിന്റെ ഏകോപന ചുമതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം കണ്ടെത്തിയത് സമര വേദിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 

അതിനിടെ, ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍. രാജ്യ വ്യാപകമായി ട്രെയിന്‍ തടഞ്ഞടക്കം പ്രതിഷേധിക്കാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates