
അപൂര്‍വം, രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് സോണിയ ഗാന്ധിയുടെ പിന്തുണ, 'ഇതൊരു സന്ദേശം'
തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ എന്നിവയെ കുറിച്ച് നടത്തിയ പ്രസംഗത്തോടാണ് പരസ്യമായി യോജിപ്പ് പ്രകടിപ്പിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്.

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പിന്തുണ. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ എന്നിവയെ കുറിച്ച് നടത്തിയ പ്രസംഗത്തോടാണ് പരസ്യമായി യോജിപ്പ് പ്രകടിപ്പിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്.
രാജ്യസഭയിലെ ശൂന്യവേളയിലായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. സിപിഎം എംപി ഉന്നയിച്ച വിഷയങ്ങളോട് അനൂല നിലപാട് സ്വീകരിക്കുകയായിരുന്നു സോണിയ. നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി രേഖാമൂലം തന്നെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തും സോണിയ നല്കി. സാധാരണയായി മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തില്‍ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിന്റെ ഉപനേതാവായ പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്.
താന്‍ ആവശ്യപ്പെടാതെയാണ് സോണിയ പിന്തുണ അറിയിച്ചതെന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. ഈ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുള്ള ഒരു സന്ദേശമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് ഇത്തരം യോജിപ്പിന്റെ തലങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ ജനകീയ വിഷയങ്ങള്‍ക്ക് മതിയായ ശ്രദ്ധ നല്‍കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സോണിയ ഗാന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Congress leader Sonia Gandhi's support for CPM MP John Brittas' speech in the Rajya Sabha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സോണിയയുടെ ആത്മകഥയില്‍ പെന്ഗ്വിന് നിര്‍ദേശിച്ചത് മൂന്ന് 'വെട്ടുകള്‍'; പ്രസാധകര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദമെന്ന് കോണ്‍ഗ്രസ്

'പപ്പ പ്രിയപ്പെട്ട സോണിയയെ നോക്കി അഭിമാനത്തോടെ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം'; രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ രാഹുലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്


