
ബിജെപി എംപിയുടെ കാല് തൊട്ട് വണങ്ങി കോണ്‍ഗ്രസ് എംഎല്‍എ; വീഡിയോ വൈറല്‍
കാലില്‍ തൊട്ടുവണങ്ങിയ സഞ്ജയ് ശുക്ലയെ വിജയ് വാര്‍ഗിയ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം

ഇന്‍ഡോര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ, ബിജെപി എംപിയുടെ കാല്‍തൊട്ട് വന്ദിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ നടപടി വിവാദത്തില്‍. ഇന്‍ഡോറിലെ പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല് തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഇന്‍ഡോര്‍ 1 ല്‍ നിന്നുള്ള എംഎല്‍എയാണ് സഞ്ജയ് ശുക്ല. അതേ മണ്ഡലത്തില്‍ നിന്നും ഇത്തവണ വീണ്ടും മത്സരിക്കാനാണ് സാധ്യത. വിജയ് വാര്‍ഗിയയാണ് ബിജെപി സ്ഥാനാര്‍ഥി.
#WATCH | Madhya Pradesh: Congress MLA Sanjay Shukla touched the feet of BJP leader Kailash Vijayvargiya during a program in Indore yesterday.
â ANI MP/CG/Rajasthan (@ANI_MP_CG_RJ) October 9, 2023
(Source: Congress MLA Sanjay Shukla) pic.twitter.com/anm8oo9ivi
കാലില്‍ തൊട്ടുവണങ്ങിയ സഞ്ജയ് ശുക്ലയെ വിജയ് വാര്‍ഗിയ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ബിജെപി ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. കെസി വേണുഗോപാലും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും യോഗത്തില്‍ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


