ഉത്തര്‍പ്രദേശിലെ കോവിഡ് രോഗികള്‍ക്ക് സഹായവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി
Last Updated :20 January 2024, 8:44 am IST

News Now


അമേത്തി: ഉത്തര്‍പ്രദേശിലെ കോവിഡ് രോഗികള്‍ക്ക് സഹായവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നേരത്തെ താന്‍ എംപിയായി പ്രതിനിധീകരിച്ച അമേത്തി മണ്ഡലത്തിലേക്കാണ് രാഹുലിന്റെ സഹായം. ഹോംനീരീക്ഷണത്തില്‍ കഴിയാനാവശ്യമായ സംവിധാനങ്ങള്‍ അടങ്ങിയ 10,000 കിറ്റുകളും, മറ്റ് അനുബന്ധസഹായങ്ങളുമാണ് നല്‍കിയത്.

നേരത്തെയും അമേത്തി മണ്ഡലത്തിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പടെ രാഹുല്‍ നല്‍കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അമേത്തിയിലും വയനാട്ടിലും രാഹുല്‍ മത്സരിച്ചെങ്കിലും അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു

വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ 1500 പള്‍സ് ഓക്‌സി മീറ്ററുകളാണ് എത്തിച്ചു നല്‍കിയത്.രാഹുല്‍ ഗാന്ധിയുടെ മുക്കം, കല്‍പറ്റ ഓഫീസുകള്‍ കേന്ദ്രീകരിച്ചും കോവിഡ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് വൃക്ക, കരള്‍, ഹൃദയ രോഗികള്‍ക്കു വേണ്ടി മരുന്നും ഡയാലിസിസ് ഉപകരണങ്ങളും എത്തിച്ചു നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates