
News Now
വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹർജി ഹൈക്കോടതി തള്ളി

ന്യൂഡല്ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില് ഛത്തീസ്ഗഢ് കോണ്ഗ്രസില് അഴിച്ചുപണി. പിസിസി അധ്യക്ഷന് മോഹന് മാര്ക്കാമിനെ മാറ്റി. ദീപ്ക് ബൈജ് എംപിയാണ് പുതിയ അധ്യക്ഷന്. നിയമസഭ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനില്ക്കെയാണ് ഹൈക്കമാന്ഡ് തീരുമാനം.
സ്ഥാനമൊഴിയുന്ന പിസിസി അധ്യക്ഷന് മോഹന് മാര്ക്കാം എംഎല്എയുടെ സംഭാവനകളെ പാര്ട്ടി വിലമതിക്കുന്നതായി എഐസിസി പ്രസിഡന്റ് മല്ലികാര്ജുന് ഖാര്ഗെ പ്രസ്താവനയില് പറഞ്ഞു. 2019ലാണ് മോഹനെ പിസിസി അധ്യക്ഷനായി നിയമിച്ചത്.
ഛത്തീസ്ഗഢിലെ വിഭാഗീയത പരിഹരിക്കാന് എഐസിസി നേരത്തെ ഇടപെട്ടിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ഇടഞ്ഞുനിന്ന എംഎല്എ ടിഎസ് സിങ് ദിയോയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കിയായിരുന്നു പ്രശ്നം പരിഹരിച്ചത്. രണ്ടര വര്ഷത്തിന് ശേഷം മുഖ്യമന്ത്രി പദം നല്കാമെന്ന വാഗ്ദാനം പാലിക്കാതെ വന്നതിനെ തുടര്ന്ന സിങ് ആരോഗ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ കൊല്ലപ്പെട്ടത് 19 പേര്; കുടുംബത്തിന് ജോലി, രണ്ടുലക്ഷം രൂപ ധനസഹായം: മമത ബാനര്ജി
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



