
'ഗംഗാജലത്തെക്കാള്‍ പരിശുദ്ധം'; കള്ള് ധാരാളം കുടിച്ചാല്‍ കോവിഡിനെ തടയാം; അവകാശവാദവുമായി ബിഎസ്പി നേതാവ്
കള്ളിന് പ്രതിരോധ ശക്തിയുണ്ടെന്നും ഗംഗാജലത്തെക്കാള്‍ പവിത്രമാണെന്നും ബിഎസ്പി നേതാവ് ഭീം രാജ്ഭര്‍
ലക്നൗ: കള്ള് ധാരാളമായി കുടിച്ചാല്‍ കോവിഡിനെ തുരത്താമെന്ന് ബിഎസ്പി നേതാവ്. പ്രകൃതിദത്തമായ കള്ളിന് പ്രതിരോധ ശക്തിയുണ്ടെന്നും ഗംഗാജലത്തെക്കാള്‍ പവിത്രമാണെന്നും ബിഎസ്പി നേതാവ് ഭീം രാജ്ഭര്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധനചെയ്യുന്നതിനിടെയാണ് കള്ളിന്റെ ഗുണഗണങ്ങളെ കുറിച്ച് നേതാവ് വാചാലനായത്. ആളുകള്‍ വലിയ അളവില്‍ പനങ്കള്ള് കുടിച്ചാല്‍ അവരെ കോവിഡ് ബാധിക്കില്ല. രാജ്ഭര്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ കുട്ടികളെ വളര്‍ത്തുന്നത് തന്നെ പനങ്കള്ള് കുടിപ്പിച്ചാണ് എന്നായിരുന്നു വാക്കുകള്‍.
ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രി സുഹല്ദേവിനെതിരെയും രാജ്ഭര്‍ രംഗത്തെത്തി. ചിലര്‍ രാജ്ഭര്‍ സമുദായത്തിലെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആളുകളെക്കുറിച്ച് ജാഗ്രത പാലിക്കണം. ബിഎസ്പിയിലാണ് നമ്മുടെ സമുദായത്തിലെ ആളുകള്‍ക്ക് ബഹുമാനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ കള്ളിനെ ഔഷധഗുണങ്ങളെ കുറിച്ച് തെലങ്കാന എക്സൈസ് മന്ത്രി വി.ശ്രീനിവാസ് ഗൗഡും രംഗത്തെത്തിയിരുന്നു. കള്ളുകുടി പതിവാക്കിയാല്‍ കാന്‍സര്‍ ഉള്‍പ്പെടെ പതിനഞ്ചോളം രോഗങ്ങളെ തുരത്താമെന്നായിരുന്നു വാക്കുകള്‍. പനയില്‍ നിന്ന് പ്രകൃതിദത്തമായെടുക്കുന്ന കള്ളിന് ഔഷധമൂല്യമുണ്ട് ഇത് പതിവായി കുടിച്ചാല്‍ രോഗങ്ങളെ തുരത്താമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



