
News Now
ലഖ്നൗ: ശക്തമായ മഴയില് വെള്ളം കയറിയതിനെ തുടര്ന്ന് ഇരുചക്രവാഹനയാത്രികരായ ദമ്പതികള് ഓടയില് വീണു. ഉത്തര്പ്രദേശിലെ അലിഗഡിലെ കിഷന് ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില് വ്യാപകമായാണ് പ്രചരിക്കുന്നത്.
സ്കൂട്ടര് യാത്രികരായ ദമ്പതികള് ഫൂട്ട് പാത്തില് വണ്ടി പാര്ക്ക് ചെയ്യുന്നതിനിടെയാണ് അപകടത്തില്പ്പെട്ടത്. കുഴിയില് വീണവരെ വഴിയാത്രക്കാര് രക്ഷപ്പെടുത്തുന്നതും വീഡിയോയില് കാണാം. പൊലീസ് ഉദ്യോഗസ്ഥനായ ഓഫീസറും ഭാര്യയുമാണ് അപകടത്തില്പ്പെട്ടത്.
#Aligarh-Rain became trouble for the people, the soldier who came to get medicine to his wife drowned in the drain along with his wife and scooty, live video of the incident surfaced.#UttarPradesh pic.twitter.com/50xcF83Cft
â Siraj Noorani (@sirajnoorani) June 18, 2022
മഴയില് വെള്ളം കയറിയതിനെ തുടര്ന്ന് കുഴി കാണാന് കഴിഞ്ഞില്ല. അങ്ങനെയാണ് അപകടത്തില്പ്പെട്ടതെന്ന് ദയാനന്ദ് സിങ് പറഞ്ഞു. മഴക്കാലത്ത് ഈ ഭാഗത്തു വെള്ളം കയറുന്നത് പതിവാണെന്നും നേരത്തെയും നിരവധി അപകടങ്ങള് ഉണ്ടായതായും മുന്സിപ്പല് കോര്പ്പറേഷന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള് സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര് പറയുന്നു.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






