രണ്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ കോവാക്‌സിന്‍?; പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു

പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. ഭാരത് ബയോടെക്കിന്റെ ആവശ്യം തല്‍ക്കാലം പരിഗണിക്കില്ല. അതേസമയം അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരുമെന്നും വിദഗ്ധ സമിതി അറിയിച്ചു.

ഗര്‍ഭിണികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളി. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്‌ന എയിംസില്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. രണ്ടും മൂന്നും ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി  സെപ്റ്റംബറോടെ കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now