കുഞ്ഞ് അവസാനശ്വാസം എടുക്കുംവരെ അമ്മ കിടക്കയ്ക്കായി യാചിച്ചുകൊണ്ടിരുന്നു 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ഹൈദരബാദ്: കോവിഡ് ബാധിതനായ ഒരു വയസുകാരനുമായി അമ്മ ആശുപത്രിയ്ക്ക് പുറത്ത് കിടക്കയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെ കുഞ്ഞ് മരിച്ചു.  വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ആശുപത്രിക്ക് പുറത്താണ് സംഭവം.

മകന് കിടക്കയ്ക്ക് വേണ്ടി അമ്മ ആശുപത്രി മുഴുവന്‍ അലഞ്ഞെങ്കിലും ഒരിടത്തും ഒഴിവുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുഞ്ഞ് അവസാനശ്വാസം എടുക്കുംവരെ അമ്മയുടെ യാചന തുടര്‍ന്നു. ഒടുവില്‍ ആംബുലന്‍സിനകത്ത് വച്ച് കുട്ടി മരിച്ചു. 

ആന്ധ്രയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് കിങ് ജോര്‍ജ് ആശുപത്രി. കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ 50കാരിയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തിക്കൊണ്ടുപോകേണ്ടി വന്നിരുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം ജില്ലയിലായിരുന്നു സംഭവം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates