തമിഴ്‌നാട്ടില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച ബിരിയാണി കട വെട്ടില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

ചെന്നൈ: തമിഴ്‌നാട്ടില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച ബിരിയാണി കട വെട്ടില്‍. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ വെട്ടിലായത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പൊലീസ് പിരിച്ചുവിടുകയായിരുന്നു.

മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. 5 പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയത് കണ്ട് കടയുടമ വരെ ഞെട്ടി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയത് കണ്ട് പൊലീസുകാരും ആശ്ചര്യപ്പെട്ടു. അതിനിടെ ചിലര്‍ ബിരിയാണി കിട്ടിയില്ല എന്ന് പറഞ്ഞ് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ആള്‍ക്കൂട്ടം പിരിച്ചുവിടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates