രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37, 566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 907 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി.  2,93,66,601 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 5,52,659 പേരാണ് ചികില്‍സയിലുള്ളത്. 

ഇന്നലെ 907 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ മരണം 3,97,637 ആയി ഉയര്‍ന്നു. 102 ദിവസത്തിന് ശേഷമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തുന്നത്. രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates