ഇന്നലെ  43,263 പേര്‍ക്ക് കോവിഡ് ; കേരളത്തിന് പുറത്ത് 13,067 രോഗികള്‍ മാത്രം ; 338 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്നലെ  43,263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 3,93,614 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുതുതായി 43,263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,39,981 ആയി. ഇന്നലെ 86,51,701 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ആകെ വാക്‌സിനേഷന്‍ 71,65,97,428 ആയതായും  കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now