
ട്രക്ക് പിടിച്ചുയര്‍ത്തുന്നതിനിടെ കേബിള്‍ പൊട്ടി; ക്രെയിന്‍ പാലത്തിന്റെ മുകളില്‍ നിന്ന് നദിയിലേക്ക്- വൈറല്‍ വീഡിയോ
ഒഡീഷയിലെ താല്‍ച്ചര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം
ഭുവനേശ്വര്‍: ഒഡീഷയില്‍ പാലത്തിന്റെ മുകളില്‍ നിന്ന് നദിയിലേക്ക് വീണ ട്രക്ക് പിടിച്ചുയര്‍ത്തുന്നതിനിടെ, കേബിള്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിനും നദിയിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഡ്രൈവറും വെള്ളത്തിലേക്ക് വീണെങ്കിലും പരിക്കുകളില്ലാതെ നീന്തി രക്ഷപ്പെട്ടു.
ഒഡീഷയിലെ താല്‍ച്ചര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. പാലത്തിന്റെ മുകളില്‍ നിന്ന് നദിയിലേക്ക് വീണ ട്രക്ക് പിടിച്ചുയര്‍ത്താന്‍ രണ്ട് ക്രെയിനുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണമാണ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിഞ്ഞത്.
പിടിച്ചുയര്‍ത്താന്‍ ഉപയോഗിച്ച കേബിളുകളില്‍ ഒരെണ്ണം പൊട്ടിയതാണ് അപകടത്തിന് കാരണം. ട്രക്ക് പിടിച്ചുയര്‍ത്താന്‍ ഒരു ക്രെയിനില്‍ കെട്ടിയിരുന്ന കേബിള്‍ പൊട്ടിയതോടെ, ഭാരം മുഴുവന്‍ രണ്ടാമത്തെ ക്രെയിനിലേക്ക് വരികയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ക്രെയിന്‍ നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


