'ഹലോ,രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറിയാണേ'; കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും വ്യാജന്‍ തട്ടിയത് കോടികള്‍

ജയ്പൂരിലെ രണ്ട് നേതാക്കളില്‍ നിന്ന് 1.9 കോടി രൂപയും മറ്റൊരാളില്‍ നിന്ന് 12 ലക്ഷം രൂപയും പാറ്റ്‌നയിലെ പ്രവര്‍ത്തകനില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്.

Rahul gandhi visiting kochi today KPCCS victory festival
രാഹുല്‍ ഗാന്ധി
Edited by :ചന്ദ്ര സ്വസ്തി
Last Updated :8 മേയ് 2026, 7:09 pm IST

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി എന്ന വ്യാജേന കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. അമൃത്‌സര്‍ സ്വദേശിയായ ഗൗരവ് കുമാറാണ് ഉത്തരാഖണ്ഡ് പൊലീസിന്റെ പിടിയിലായത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും പാര്‍ട്ടി പദവികള്‍ നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ നേതാക്കളില്‍നിന്നും പണം തട്ടിയതെന്ന് പൊലീസ് അറിയിച്ചു.

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നേതാവായ ഭാവന പാണ്ഡെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പാര്‍ട്ടിയില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടര്‍ന്ന് ഡെറാഡൂണ്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ രാജ്യവ്യാപകമായി തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചത്.

ട്രൂകോളര്‍ ആപ്പില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന കനിഷ്‌ക് സിംഗിന്റെ പേരിലാണ് അക്കൗണ്ടുണ്ടാക്കിയത്. വിവിധ വെബ്‌സൈറ്റുകളില്‍നിന്നും നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരം ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.

ജയ്പൂരിലെ രണ്ട് നേതാക്കളില്‍ നിന്ന് 1.9 കോടി രൂപയും മറ്റൊരാളില്‍ നിന്ന് 12 ലക്ഷം രൂപയും പാറ്റ്‌നയിലെ പ്രവര്‍ത്തകനില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും വാങ്ങിയതായി പ്രതി സമ്മതിച്ചു. ഇയാളുടെ സഹായികളായ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

News Now

Summary

Crores of money were embezzled from Congress leaders by posing as Rahul Gandhi's secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates