മണിപ്പൂരില്‍ കലാപകാരികളുമായി ഏറ്റുമുട്ടല്‍; സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഏറ്റുമുട്ടലില്‍ നെറ്റിയില്‍ വെടിയേറ്റ അജയ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

CRPF jawan killed in Manipur’s Jiribam
പ്രതീകാത്മക ചിത്രം
Edited by :amalkjoy
Last Updated :14 ജൂലൈ 2024, 5:23 pm IST

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു സിആര്‍പിഎഫ് ജവാനും രണ്ട് സംസ്ഥാന പൊലീസ് കമാന്‍ഡോകള്‍ക്കും വെടിയേറ്റു.

ജിരിബാം ജില്ലയിലെ മോങ്ബങ്, സെയ്ജാങ് ഗ്രാമങ്ങളില്‍ രാവിലെ 9.30 ഓടെ സായുധരായ അക്രമികളും സംസ്ഥാന-കേന്ദ്ര സുരക്ഷാ സേനകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ നെറ്റിയില്‍ വെടിയേറ്റ അജയ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ജിരിബാം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തു. 11.30ഓടെയാണ് വെടിവയ്പ്പ് അവസാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പുരില്‍ ഒട്ടേറെപ്പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 67,000 പേര്‍ ഭവനരഹിതരായി. ജവാനെതിരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now