പരിപാടിക്കായി എത്തിയപ്പോള്‍ വേദിയില്ല, നര്‍ത്തകിയെ കൂട്ടബലാത്സംഗം ചെയ്തു; അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

ഉത്തര്‍പ്രദേശില്‍ നര്‍ത്തകിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നര്‍ത്തകിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കോണ്‍ട്രാക്ടറും പത്ത് കൂട്ടാളികളും ചേര്‍ന്ന് ഫാം ഹൗസില്‍ വച്ചാണ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ബിതൂറില്‍ ബാര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നര്‍ത്തകി പരാതി നല്‍കാന്‍ വൈകിയത്. തുടര്‍ന്ന് ഇന്നലെ കോണ്‍ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പ്രൊഫഷണല്‍ നര്‍ത്തകിയായ തന്നെ പരിപാടിക്ക് എന്നുപറഞ്ഞാണ് കോണ്‍ട്രാക്ടര്‍ ഫാം ഹൗസിലേക്ക് ക്ഷണിച്ചതെന്ന് പരാതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍ വേദി കണ്ടില്ല. തുടര്‍ന്ന് എതിര്‍പ്പ് ഉന്നയിച്ച തന്നോട് ഫാംഹൗസിലെ മുറിയില്‍ പരിപാടി അവതരിപ്പിച്ചാല്‍ കൂടുതല്‍ തുക നല്‍കാമെന്ന് കോണ്‍ട്രാക്ടര്‍ വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് പരിപാടി അവതരിപ്പിക്കുന്നതിനിടെ, തനിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതായി നര്‍ത്തകി പരാതിയില്‍ പറയുന്നു.

പരിപാടിക്കിടെ അബോധാവസ്ഥയിലായ തന്നെ കോണ്‍ട്രാക്ടറും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നര്‍ത്തകിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now