ഉന്നാവോയിൽ ഗം​ഗാ നദിക്കരയിൽ മണലിൽ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങൾ; ആശങ്ക

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ​ഗം​ഗാ നദിക്ക് സമീപം മണ്ണിൽ മൃതശരീരങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഉന്നാവോയിൽ ഗംഗാ നദിക്കരയിൽ മൃതശരീരങ്ങൾ കുഴിച്ചിട്ട നിലയിൽ
Last Updated :20 January 2024, 8:44 am IST

ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ​ഗം​ഗാ നദിക്ക് സമീപം മണ്ണിൽ മൃതശരീരങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നദിയിൽ നിന്ന് ദൂരെയായിട്ടാണ് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതെന്ന് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. 

മണ്ണിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെ മറ്റ് ഭാ​ഗങ്ങളിലും സമാനമായ രീതിയിൽ ഉണ്ടോ എന്നറിയാൻ തിരച്ചിൽ വ്യാപിപിച്ചു. ഇവിടെ മൃതദേങ്ങൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഉന്നാവോയിലെ ബുക്സർ ​ഗ്രാമത്തിലാണ് ​ഗം​ഗാ നദിക്ക് സമീപം മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കണ്ടെത്തിയത്. 

അഴുകിയ നിലയിലാണ് മൃതദേങ്ങൾ. തെരുവ് നായകൾ പലതും വലിച്ചു കീറിയിട്ടുണ്ട്. മൃതദേഹങ്ങൾ പരിശോധിച്ചതിൽ നിന്ന് ​നദിയിലൂടെ ഒഴുകി എത്തിയതല്ല, മറിച്ച് മണ്ണിൽ മൂടിയിടുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

കോവിഡ് മരണങ്ങൾ ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ലാതെ വന്നതോടെയാണ് നദീ തീരത്തിന് സമീപം മണ്ണിൽ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉന്നാവോയിലെ ​ഗം​ഗാ ഘാട്ടിൽ ഒരു മാസത്തിന് ഇടയിൽ സംസ്കരിച്ചത് 300 മൃതദേഹങ്ങളാണെന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now