കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13 ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം

രാഹുൽ ​ഗാന്ധി സൂറത്ത് കോടതിയിൽ / എഎൻഐ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now

സൂറത്ത് : മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോടതിയില്‍ ഹാജരായി. ഗുജറാത്തിലെ സൂറത്ത് കോടതിയിലാണ് രാഹുല്‍ നേരിട്ട് ഹാജരായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്.

കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13 ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്' എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചതാണ് വിവാദമായത്. 

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി .. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു - എന്നായിരുന്നു രാഹുൽ​ഗാന്ധി തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചത്. വിവാദ പരാമര്‍ശത്തിന് പിന്നാലെ സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗം പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates