കനത്ത മൂടല്‍മഞ്ഞ്, ഡല്‍ഹിയില്‍ വിമാനസര്‍വീസുകള്‍ വൈകുന്നു; കമ്പനികളെ ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം
കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിച്ചു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ തൊട്ടടുത്തുള്ള കാഴ്ച വരെ മറച്ചു കൊണ്ട് കനത്ത മൂടല്‍മഞ്ഞ് ആണ് അനുഭവപ്പെടുന്നത്. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി.
അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടല്‍മഞ്ഞിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി.
#WATCH | Dense fog covers Delhi's Akshardham area as cold wave continues.
â ANI (@ANI) December 26, 2023
(Visuals shot at 7:50 am) pic.twitter.com/4EYSbW4mQV
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

