യാത്രാമധ്യ പക്ഷി ഇടിച്ചു, സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു-വീഡിയോ
ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന് യാത്രാമധ്യ തീപിടിച്ചു
പട്ന: ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന് യാത്രാമധ്യ തീപിടിച്ചു. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന് തീപിടിച്ചത്. അടിയന്തരമായി വിമാനം നിലത്തിറക്കിയത് കാരണം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
പട്നയിലാണ് സംഭവം. പട്ന- ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനകമാണ് ഇടതുവശത്തുള്ള എന്ജിന് തീപിടിച്ചത്. വിമാനത്തില്‍ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
A Delhi-bound SpiceJet flight which is a Boeing 737-800 suffered a bird strike and one of its engine caught fire after taking off from Patna airport.The pilots managed to safely land the aircraft back at Patna Airport. The aircraft was carrying 191 souls.
â Saptak Mondal (@saptak__mondal) June 19, 2022
pic.twitter.com/F7E5I5EW26
പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പൈലറ്റ് വിമാനം അടിയന്തരമായി പട്ന വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത് മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് കാരണമെന്ന് ഡിജിസിഎ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


