പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 22 കാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:35 am IST

News Now

ന്യൂഡല്‍ഹി: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 22 കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുമായി അടുക്കുന്നതിന് മകന്‍ തടസമാകുമെന്ന് കരുതിയാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ വിവാഹിതയാണ്. കുട്ടി ഉളളതിനാല്‍ പ്രതിയെ വിവാഹം കഴിക്കാന്‍ അമ്മ തയ്യാറായിരുന്നില്ല.

ഡല്‍ഹിയിലാണ് സംഭവം.നവംബര്‍ 28 മുതല്‍ കുട്ടിയെ കാണാനില്ല എന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കടയില്‍ പോയ കുട്ടി തിരികെ വന്നില്ല എന്നതാണ് പരാതി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇരുവരും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.  കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നത്. അന്വേഷണത്തില്‍ ഡിസംബര്‍ 24ന് കുളത്തില്‍ കുട്ടി മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. 

അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കുറിച്ച് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ആദ്യം കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല.
 
കുട്ടിയെ പരിചയമുണ്ടായിരുന്ന യുവാവ്, പത്തു വയസുകാരനെയും കൂട്ടി കാട്ടിലേക്ക് പോയി. പ്രത്യേക തരം പഴം പറിച്ചു തരാമെന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടുപോയത്. അവിടെ വച്ച് കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഒന്നും അറിയാത്ത പോലെ തിരിച്ച് വീട്ടില്‍ എത്തിയ യുവാവ്, കുട്ടിയുടെ തെരച്ചലില്‍ അമ്മയെ സഹായിക്കുന്നതായി അഭിനയിച്ചതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics