
നാളെ മുതല്‍ ബാറുകളും റെസ്റ്റോറന്റുകളും അടച്ചിടും; ഹോം ഡെലിവറിക്ക് അനുമതി; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായ ഡല്‍ഹിയില്‍ റെസ്റ്റോറന്റുകളും ബാറുകളും നാളെ മുതല്‍ അടച്ചിടും. ടേക്ക് എവെ. ഹോം ഡലിവറി എന്നിവയ്ക്ക് മാത്രമാണ് അനുമതി. നിയന്ത്രണങ്ങളുടെ ഭാഗമായി തത്കാലം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി തീരുമാനിച്ചു.
മെട്രോയിലും ബസിലും യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതും ആലോചനയിലുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്ലാവരും മാസ്ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 513 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ22,751 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ടിപിആര്‍ 23.53 ആണ്. മഹാരാഷ്ട്രയും ബംഗാളും കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ രോഗികള്‍ ഡല്‍ഹിയിലാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result


