ഡൽഹിയിൽ ദുരിതപ്പെയ്ത്ത്; മരണം 11 ആയി, ഇന്നും ഓറ‍ഞ്ച് അലർട്ട്

ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Delhi Rain
ഡൽഹിയിൽ ദുരിതപ്പെയ്ത്ത്Source by : ANI
Last Updated :30 June 2024, 7:01 am IST

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാദ്ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ശനിയാഴ്ച രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഈ ഭാ​ഗത്ത് വെള്ളക്കെട്ടാണ്.

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ മ​ഴ തുടങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ​ഗതാ​ഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now