ഡല്‍ഹിയില്‍ കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി കുറയുന്നു; ഇന്നലെ മൂന്നിരട്ടി രോഗമുക്തര്‍

5.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍ കുറവ്. 24 മണിക്കൂറിനിടെ 3846 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷം ഡല്‍ഹിയിലുണ്ടാകുന്ന പ്രതിദിന കോവിഡ് കണക്കിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.9427 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്.

കോവിഡ് മരണ നിരക്കിലും കുറവുണ്ട്. 235 പേരാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ മുന്നുറിന് മുകളിലായിരുന്നു ദിനംപ്രതിയുള്ള മരണനിരക്ക്. ഇന്നത്തെ മരണ നിരക്ക് ഏപില്‍ 18ന് ശേഷമുള്ള ഏറ്റവും കുറഞ്ഞതാണ്. 

5.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് തരംഗം നിയന്ത്രണവിധേയമായതായി പരിഗണിക്കുന്നതിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏപ്രില്‍ 22ന് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.2 ശതമാനം വരെ എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now