ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 54കാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

മീനയെ കാണാനില്ലെന്ന് കാട്ടി മകള്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
Last Updated :20 January 2024, 9:15 am IST

News Now

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 54കാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പണമിടപാട് നടത്തുന്ന ഇവരെ വായ്പാ തര്‍ക്കവുമായി ബന്ധപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഡല്‍ഹിയിലാണ് സംഭവം. ജനുവരി രണ്ടുമുതല്‍ കാണാതായ മീന വാധവന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ ഒരാള്‍ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നത്.

ദിവസവേതനക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും കടം നല്‍കുന്ന ജോലിയിലാണ് മീന ഏര്‍പ്പെട്ടിരുന്നത്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേര്‍ ഇവരില്‍ നിന്ന് കടം വാങ്ങിയിരുന്നു.തിരിച്ചടവുമായി ബന്ധപ്പെട്ട് മീന ഇവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മീനയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരില്‍ ഒരാളായ മോബിനാകാം മീനയുടെ തിരോധനത്തിന് പിന്നിലെന്ന്് വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മോബിനെ ചോദ്യം ചെയ്തപ്പോഴാണ് കേസിന് തുമ്പായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates