മണ്ഡല പുനര്‍നിര്‍ണയം: ലോക്‌സഭ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കും

Delimitation bill: Centre proposes to increase Lok Sabha seats to 850 from 543
പാര്‍ലമെന്റ്/ പിടിഐ
Edited by :അമല്‍ ജോയ്
Last Updated :14 ഏപ്രിൽ 2026, 7:13 pm IST

ന്യൂഡല്‍ഹി: ലോക്സഭയുടെ അംഗസംഖ്യ 543 ല്‍ നിന്ന് 850 ആയി ഉയര്‍ത്തുന്നതിനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച അവതരിപ്പിക്കും. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് കൈമാറി. ബില്ലിലെ നിര്‍ദേശങ്ങള്‍ പ്രകാരം സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളുമാണ് വര്‍ധിപ്പിക്കുക. നിലവില്‍ 543 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്.

മണ്ഡല പുനര്‍വിഭജനത്തിനായി പ്രത്യേക ഡിലിമിറ്റേഷന്‍ കമ്മിറ്റിയെ രൂപീകരിക്കുമെന്നും കരട് ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ഏപ്രില്‍ 16, 17, 18 തീയതികളില്‍ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കും. മൂന്ന് ദിവസം നീളുന്ന ഈ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ബില്‍ പാസാക്കുന്ന നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുക.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുന്‍പ് മണ്ഡല പുനര്‍നിര്‍ണയം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ സംവരണം നടത്തുക. 850 സീറ്റുകളില്‍ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകള്‍ക്ക് നല്‍കുക. മണ്ഡല പുനര്‍വിഭജനത്തിന് കമ്മീഷന്‍ രൂപീകരിക്കും. ഈ കമ്മീഷന്‍ ആകും മണ്ഡല പുനര്‍നിര്‍ണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മീഷന്റെ അധ്യഷനാകുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോ അദ്ദേഹം നിര്‍ദേശിക്കുന്ന ഒരാളോ കമ്മീഷന്റെ അംഗമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now