'ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണം; സീതയുടേയും രാമന്റേയും നാട്ടില്‍ ജനിച്ചത് അഭിമാനം'
താന്‍ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നത്.

മുംബൈ: ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ഹിന്ദുക്കള്‍ കാരണമാണെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍. ഹിന്ദുക്കള്‍ ഉദാരമതികളും വിശാലഹൃദയരുമാണ്. ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അക്തര്‍.
താന്‍ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നത്. രാമായണം നമ്മുടെ സാംസ്കാരിക പൈതൃകമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ദൈവങ്ങള്‍ നമുക്കുണ്ടെന്നും മാതൃകാപരമായ ജീവിതം നയിച്ച ഭാര്യയെയും ഭര്‍ത്താവിനെയും കുറിച്ചു സംസാരിക്കുമ്പോള്‍ സീതയും രാമനുമാണ് മനസ്സില്‍ വരുന്നത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും എറ്റവും നല്ല ഉദാഹരണമാണ് അവരെന്നും ജാവേദ് അക്തര്‍ പറഞ്ഞു.
ചിലര്‍ എപ്പോഴും അസഹിഷ്ണുത കാണിക്കുന്നു. എന്നാല്‍ ഹിന്ദുക്കള്‍ അങ്ങനെല്ല. വിശാല ഹൃദയരാണ് ഹിന്ദുക്കള്‍. നമ്മള് മാത്രം ശരിയെന്നും മറ്റുള്ളവര്‍ തെറ്റാണെന്നും ഹിന്ദുക്കള്‍ കരുതാറില്ല. നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനില്ക്കുന്നതിന്റെ കാരണവും അതുതന്നെയാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു.
#WATCH | Mumbai: Lyricist Javed Akhtar says, "There are many deities, but when we talk about the ideal husband and ideal wife, Ram and Sita come to mind... 'Jai Siya Ram' is the finest example of love and unity..." (09.11) pic.twitter.com/3q7ePovJCC
â ANI (@ANI) November 10, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


