'വേഗം സുഖപ്പെടാനായി പ്രാര്‍ഥിക്കൂ'; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍
ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോ. പ്രതീത് സംദാനി അറിയിച്ചു
മുംബൈ: കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനിലയില്‍ ഇന്നലത്തേതിനേക്കാള്‍ പുരോഗതിയുണ്ട്. അതേസമയം, ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോ. പ്രതീത് സംദാനി അറിയിച്ചു.
ഗായിക എത്രയും വേഗം സുഖം പ്രാപിക്കാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഈ മാസം 11 നാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് മരുമകള്‍ രചന വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ക്ക് 92 വയസ്സുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്തംബര്‍ 28 ന് ജനിച്ച ലതമങ്കേഷ്കര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2001 ല്‍ രാജ്യം ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരതരത്നം നല്കി ആദരിച്ചിരുന്നു.
There is improvement in her health since yesterday, but she continues to be under observation in ICU. Pray for her speedy recovery: Dr Pratit Samdani, who is treating singer Lata Mangeshkar at Mumbai's Breach Candy Hospital
â ANI (@ANI) January 23, 2022
(file photo) pic.twitter.com/phTkLfJNcS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
