സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ കഴുത്തറുത്ത് കൊന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ഹൈദരബാദ്: സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ കഴുത്തറുത്ത് കൊന്നു. ഹൈദരബാദില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പര്‍വേസ് പൊ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പര്‍വേസ് പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ്. ഭാര്യ സംമ്രീനെ ഇയാള്‍ക്ക് സംശയമായിരുന്നു. പതിനാല് വര്‍ഷം മുന്‍പാണ് പര്‍വേസ് സംമ്രീനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. തുടര്‍ച്ചയായ വഴക്കും ഇയാളുടെ നിരന്തരമായ മദ്യപാനത്തെയും തുടര്‍ന്ന് ഇരുവരും തമ്മില്‍ അകന്നുകഴിയുകയായിരുന്നു. എന്നാല്‍ വീട്ടുകാരുടെയും അടുത്തബന്ധുക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും ഒന്നിക്കുകയായിരുന്നു.

ഒരുമിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് പതിവായി. വ്യാഴാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. അതിന് പിന്നാലെ ഭാര്യയുടെ കഴുത്തറുത്തെടുത്തു. പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസില്‍ എത്തി കീഴടങ്ങുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates