
ബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍ ; നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി
ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്
കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷമായ ബിജെപി മുദ്രാവാക്യം മുഴക്കി ഗവര്‍ണറുടെ പ്രസംഗം തടഞ്ഞു.
ആദ്യം പ്രസംഗം നിര്‍ത്തിയ ഗവര്‍ണര്‍, സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം ആരംഭിച്ചു. ഇതോടെ ബിജെപി അംഗങ്ങള്‍ വീണ്ടും ബഹളം തുടങ്ങി. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടന്ന അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ ബിജെപി പ്രതിഷേധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


