മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 – 2014 കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:06 am IST

News Now

ന്യൂഡൽഹി: സാമ്പത്തിക വി​ദ​ഗ്ധനും മുൻ പ്ലാനിങ് കമ്മീഷൻ അംഗവുമായ അഭിജിത് സെൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് സഹോദരൻ ഡോ. പ്രണബ് സെൻ അറിയിച്ചു.

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 – 2014 കാലത്ത് പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ ചെയർമാനും ആയിരുന്നു. 

1985 കാലത്ത് ജെഎൻയുവിൽ അധ്യാപകനായിരുന്നു. അതിന് മുൻപ് സസക്സ്, ഓക്സ്ഫഡ്, കേംബ്രിഡ്ജ്, എസെക്സ് സർവകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates