
തമിഴ്നാട് സെക്രട്ടറിയേറ്റിലും മന്ത്രിയുടെ വീട്ടിലും ഇഡി പരിശോധന; ജനസമ്മതി തകര്‍ക്കാന്‍ ശ്രമമെന്ന് ഡിഎംകെ
തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് പരിശോധന

ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്കും ഇഡി സംഘം എത്തിയത്.
ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. സെന്തില്‍ ബാലാജി മുന്‍പ് എഐഡിഎംകെയില്‍ ആയിരുന്നു.
ബാലാജിക്ക് എതിരായ അന്വേഷണം നടത്താന്‍ ഇഡിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. നേരത്തെ, ബാലാജിക്ക് എതിരെ ഇന്‍കം ടാക്സ് വകുപ്പും അേേന്വഷണം ആരംഭിച്ചിരുന്നു.
ഇഡി പരിശോധനയ്ക്ക് എതിരെ ഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്ത് ഡിഎംകെ നേതാക്കള്‍ക്കുള്ള ജനസ്സമ്മതി ഇഷ്ടപ്പെടാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിക്ക് എതിരെ ദുരുപയോഗം ചെയ്യുന്നതെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആര് എസ് ഭാരതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


