എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ബംഗളൂരു:  എട്ടുവയസുകാരനെ കടുവ കടിച്ചുകൊന്നു. കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ചയക്കിടെ കടുവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി.

എസ്‌റ്റേറ്റില്‍ ജോലിയ്‌ക്കെത്തിയ മുത്തച്ഛന്‍ കാഞ്ചയ്‌ക്കൊപ്പമാണ് എട്ടുവയസുകാരന്‍ രാമസ്വാമി അവിടെ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്നത് കുട്ടി നോക്കിയിരിക്കെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുട്ടി മരിച്ചു. കാഞ്ചയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. 

നാട്ടുകാരാണ് വനം വകുപ്പ് അധികതരെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ പിടികൂടാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നും കടുവയെ കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

രണ്ടാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി കന്നുകാലികളും പുലിയുടെ ആക്രമണത്തില്‍ മരിച്ചതായും ഇവര്‍ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates