
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നടപടികള്‍ക്ക് തുടക്കമിട്ട് കമ്മീഷന്; വരണാധികാരിയെ നിയമിച്ചു
രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോഡിയെയാണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചത്.

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിന്റെ ഭാഗമായി മുഖ്യ വരണാധികാരിയേയും രണ്ട് സഹ വരണാധികാരിയേയും തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചു. രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോഡിയെയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2025 ന്റെ റിട്ടേണിങ് ഓഫീസറായി നിയമിച്ചത്.
രാജ്യസഭ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്, രാജ്യസഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ വിജയകുമാര്‍ എന്നിവരാണ് സഹവരണാധികാരികള്‍. കേന്ദ്ര നിയമമന്ത്രി അര്ജുന് രാം മേഘ് വാള്, രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് നാരായണ്‍ സിങ് എന്നിവരുമായി കൂടിയാലോചിച്ചശേഷമാണ് വരണാധികാരിയെയും സഹ വരണാധികാരികളെയും നിയമിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം വൈകാതെ തന്നെ പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ സൂചിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 324 പ്രകാരം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതോടെയാണ്, പെട്ടെന്ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
The Election Commission of India on Friday appointed a Returning Officer and two Assistant Returning Officers for the conduct of Vice-Presidential polls.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍


