വാഹനത്തില്‍ പിന്തുടര്‍ന്ന് പ്രകോപിപ്പിച്ചു, 'യൂടേണ്‍'; പിന്തിരിഞ്ഞ് ഓടിച്ചിട്ട് കൊമ്പന്‍ - വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസാണ് വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലോടുകൂടി വീഡിയോ പങ്കുവെച്ചത്

കാറിനെ പിന്തുടരുന്ന കാട്ടാന
Last Updated :20 January 2024, 8:51 am IST

കാട്ടില്‍ മൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ ഒരു ഇടപെടലും നടത്തരുത് എന്നാണ് നിയമം. ഇതിന് വിപരീതമായി വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണത്തില്‍ ആളപായം സംഭവിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ആന ആക്രമിക്കാന്‍ ഓടിച്ചിടുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുധാ രാമന്‍ ഐഎഫ്എസാണ് വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലോടുകൂടി വീഡിയോ പങ്കുവെച്ചത്. കാട്ടില്‍ നടന്നുനീങ്ങുകയാണ് ആന. ഇതിനെ കാറില്‍ പിന്തുടരുന്ന ഒരു സംഘത്തെ വീഡിയോയില്‍ കാണാം. ഫോട്ടോയെടുക്കാനും മറ്റുമാണ് ആനയുടെ പിറകെ വാഹനം പോകുന്നത്.

കുറച്ചുദൂരം കഴിയുമ്പോള്‍ ആന സിനിമാ സ്റ്റൈലില്‍ എന്ന പോലെ പിറകോട്ട് തിരിയുന്നതും കാറിനെ ആക്രമിക്കാന്‍ ഓടിവരുന്നതുമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. ആനയെ ആക്രമിക്കാന്‍ വരുന്നത് കണ്ട് കാര്‍ അതിവേഗത്തില്‍ പിറകോട്ട് ഓടിച്ച് വിനോദസഞ്ചാരികള്‍ രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം. സാഹസിക കൃത്യം ചെയ്യാന്‍ പറ്റിയ സ്ഥലമല്ല കാട് എന്ന ആമുഖത്തോടെയാണ് സുധാ രാമന്‍ വീഡിയോ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now