
ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒടുവില്‍- വീഡിയോ
വനത്തില്‍ സഞ്ചാരികളുമായി എത്തിയ ജീപ്പിനെ പിന്തുടരുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്
വനത്തിലെ കാഴ്ചകള്‍ കാണാന്‍ പോകുമ്പോള്‍ വന്യമൃഗങ്ങള്‍ക്ക് യാതൊരുവിധ ശല്യവും ഉണ്ടാക്കരുതെന്നാണ് നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് മറ്റുള്ളവരുടെ മുന്നില്‍ 'ആളാകാന്‍' ചിലര്‍ അതിസാഹസികതയ്ക്ക് മുതിരുന്നതും തമാശ കാണിക്കുന്നതും പലപ്പോഴും വന്യമൃഗങ്ങളുടെ പ്രകോപനത്തിന് കാരണമാകാറുണ്ട്. ഇത്തരം പെരുമാറ്റം മൂലം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ചില സമയങ്ങളില്‍ ഭാഗ്യം കൊണ്ട് മാത്രമാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.
ഇപ്പോള്‍ വനത്തില്‍ സഞ്ചാരികളുമായി എത്തിയ ജീപ്പിനെ പിന്തുടരുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തലനാരിഴയ്ക്കാണ് ജീപ്പിലുള്ളവര്‍ രക്ഷപ്പെട്ടത്. ഡ്രൈവറുടെ മനോധൈര്യം ഒന്നുകൊണ്ടുമാത്രമാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.
This is going viral with heaps of praise on the Driver of the Gypsy. Rightly so.
â Susanta Nanda IFS (@susantananda3) September 9, 2022
But I thank the gentle giant for just demonstrating what he is. Why should we venture close to his kingdom to be trampled? Allow space that they deserve.
Avoid such close contacts in name of Safari. pic.twitter.com/IU1zAv0wG2
കാട്ടാന പാഞ്ഞടുക്കുമ്പോള്‍ പിന്നിലേക്ക് അതിവേഗത്തില്‍ ജീപ്പ് ഓടിച്ചാണ് ഡ്രൈവര്‍ എല്ലാവരെയും രക്ഷിച്ചത്. അല്‍പ്പം നേരം മനസ് പതറിപ്പോയിരുന്നെങ്കില്‍ വലിയ ആപത്ത് തന്നെ സംഭവിക്കുമായിരുന്നു. മനസാന്നിധ്യം കൈവിടാതെ വാഹനം ഓടിച്ചത് കൊണ്ടാണ് സഞ്ചാരികളെ രക്ഷിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചത്.കര്‍ണാടകയിലെ കബനിയിലാണ് സംഭവം നടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



