
കുത്തൊഴുക്കില്‍ കൊമ്പന് നദിയില്‍ കുടുങ്ങി; രക്ഷിക്കാനെത്തിയ ബോട്ട് മറിച്ചിട്ടു, മൂന്ന് പേരെ കാണാനില്ല- വീഡിയോ
ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി
ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, രക്ഷാസംഘം സഞ്ചരിച്ച ബോട്ടിനെ കൊമ്പനാന ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഒലിച്ചുപോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആറുപേരില്‍ മൂന്ന് പേരെ രക്ഷിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
ഇന്ന് രാവിലെ മുണ്ടാലിയിലാണ് സംഭവം. കൊമ്പനാന ഒലിച്ചുപോയത് അറിഞ്ഞ് രക്ഷിക്കാനെത്തിയതാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പത്തംഗ സംഘം. മുണ്ടാലി പാലത്തിന് സമീപമാണ് കൊമ്പനാനയെ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കൊമ്പനാനയുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളാണ് അഗ്നിശമന സേനയെ അറിയിച്ചത്.
ആനക്കൂട്ടത്തില്‍ നിന്ന് കൊമ്പനാന കൂട്ടം തെറ്റുകയായിരുന്നു. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുത്തൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒലിച്ചുപോയ ആന പാലത്തിന് സമീപം കുടുങ്ങി കിടക്കുന്നതാണ് ദൗത്യസംഘം കണ്ടത്.
ആനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പേടിച്ച് ഭയന്ന കൊമ്പന് ബോട്ട് ആക്രമിക്കുകയായിരുന്നു. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ആറുപേരാണ് ഒലിച്ചുപോയത്. ഇതില്‍ മൂന്ന് പേരെ രക്ഷിച്ചു. അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഒപ്പം തുടരുകയാണ്.
An wild elephant trapped in the floodwater at #Mundali Barrage in #Mahanadi River @NewIndianXpress @XpressOdisha pic.twitter.com/GUE8scC4Wz
â Tanmay Das (@tanmay__das) September 24, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


