പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ പ്രയാസപ്പെട്ട് അമ്മയാനയും കുട്ടിയാനയും, ഒടുവില്‍... - വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
കുട്ടിയാനയുടെ കുസൃതികള്‍ കണ്ടുനില്ക്കാന് രസമാണ്. കുട്ടിയാനയെ കണ്ടാല്‍ തന്നെ ഓമനത്വം തോന്നാത്തവര്‍ ആരും ഉണ്ടാവില്ല. ഇപ്പോള്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന അമ്മയാനയുടെയും കുട്ടിയാനയുടെയും ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുകയാണ് അമ്മയാനയും കുട്ടിയാനയും. ചുവടുകള്‍ ഉറപ്പിക്കാന്‍ കഴിയാതെ കാല് വഴുതി വീഴാന്‍ പോകുന്ന നിലയിലാണ്് ഇരുവരും. അവസാനം ചെളിയുള്ള ഭാഗത്ത് നിന്ന് മുകളിലേക്ക് കാല് പൊക്കി വച്ച് അമ്മയാന ചുവട് ഉറപ്പിച്ചു. എന്നാല്‍ അപ്പോഴും കുട്ടിയാനയ്ക്ക് മുകളിലേക്ക് കയറാന്‍ സാധിക്കുന്നില്ല.
അതിനിടെ കുട്ടിയാന വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവസാനം അമ്മയാനയുടെ സഹായത്തോടെ കുട്ടിയാനയും കരയ്ക്ക് കയറുന്നതാണ് വീഡിയോയുടെ അവസാനം.
Those first steps..
â Susanta Nanda IFS (@susantananda3) November 21, 2021
With mother by your side...
(As shared. All credits to the videographer) pic.twitter.com/0MDPgKPQg1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

