
മുതലയുടെ വായില്‍ മാന്‍; രക്ഷകനായി കൊമ്പനാന- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

കാട്ടിലെ മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണര്‍ത്തുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്നതാണ്. സിംഹത്തിന്റെയും പുലിയുടെയും കെണിയില്‍ അകപ്പെട്ട മറ്റു ജീവികളെ ആനയും മറ്റും രക്ഷിക്കുന്ന നിരവധി വീഡിയോകള്‍ വൈറലായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു ജീവിയോട് സഹാനുഭൂതി കാണിച്ച ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തില്‍ മുതലയുടെ കെണിയില്‍ അകപ്പെട്ട് കിടക്കുകയാണ് മാന്‍. ഈസമയം വെള്ളം കുടിക്കാന്‍ വന്ന കൊമ്പനാന, മുതലയെ വിരട്ടിയോടിച്ച് മാനിനെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.
മുതലയെ കാല്‍ കൊണ്ട് തട്ടിമാറ്റിയാണ് മാനിനെ ആന രക്ഷിച്ചത്. ആനയുടെ ചവിട്ട് കൊണ്ട് മുതല മാനിന്റെ പിടിവിടുന്നതും മാന്‍ ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോയിലെ അവസാനഭാഗം.
If they can be compassionate,
â Susanta Nanda (@susantananda3) June 22, 2023
Why canât we pic.twitter.com/okj8h9wxaB
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


