
ആശുപത്രി വാര്‍ഡില്‍ കാട്ടാനകളുടെ 'മിന്നല്‍ പരിശോധന'; അമ്പരപ്പ്- വീഡിയോ
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ ആനകള്‍ കയറുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാട്ടാനകള്‍ ഒരു ആശുപത്രി വാര്‍ഡിനുള്ളില്‍ കടന്ന് ഇടനാഴിയിലൂടെ സ്വതന്ത്ര വിഹാരം നടത്തുന്നതിന്റെ വിഡിയോയാണിത്. സൈനിക കന്റോണ്‍മെന്റിനുള്ളിലെ ആശുപത്രി വാര്‍ഡിലാണ് മൂന്ന് കാട്ടാനകളെത്തിയത്.
#WATCH : When Gajraj entered inside Binnaguri #IndianArmy hospital in #Bengal and then got confused as which human doctor chamber to knock, who to visit. pic.twitter.com/MjYKEDh5pB
â Tamal Saha (@Tamal0401) September 5, 2022
ഇടനാഴിയിലൂടെ യാതൊരു ഭയവുമില്ലാതെ ആനകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്ക് ആനകള്‍ കയറാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.എന്നാല്‍ ആശുപത്രിയിലെ വസ്തുക്കള്‍ക്ക് ആനകള്‍ പ്രവേശിച്ചതു മൂലം കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



