കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു

ഭീകരനില്‍ നിന്നും അത്യാധുനിക ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:08 am IST
Edited by :migrator

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. കുപ്‌വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സുഡ്‌പോരയിലാണ് ഏറ്റുമുട്ടല്‍.

ഭീകരനില്‍ നിന്നും അത്യാധുനിക ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയതാണ് ഇയാളെന്നാണ് സൈന്യം സൂചിപ്പിച്ചു. 

കൂടുതല്‍ ഭീകരര്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now