
കഫ് സിറപ്പ് മരണം: മരുന്നുകളുടെ ഓരോ ബാച്ചും പരിശോധിക്കണം, കരുതല്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
കഫ്‌സിറപ്പ് ഉപയോഗം മൂലം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ തേടി.

ന്യൂഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പ് കഴിച്ച് രാജ്യത്ത് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശത്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഡ്രഗ് കണ്ട്രോളര്‍മാര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു.
മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, സംയുക്തങ്ങള്‍ എന്നിവ പരിശോധിക്കണം. മരുന്നുകളുടെ ഓരോ ബാച്ചും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം. ഇതിനായി അംഗീകൃത ലബോറട്ടറികള്‍ ഉപയോഗിക്കണം. ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും എന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു. മരുന്ന് നിർമ്മാതാക്കൾ നിയമങ്ങൾ പാലിക്കണമെന്നും അസംസ്കൃത വസ്തുക്കളുൾ, ഫിനിഷ്ഡ് ഉൽപ്പന്നങ്ങൾ എന്നിവ അംഗീകൃത വിൽപ്പനക്കാരിൽ നിന്ന് മാത്രമേ വാങ്ങാവു എന്നും നിർദേശം വ്യക്തമാക്കുന്നു. ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 20 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിനിടെ, കഫ്‌സിറപ്പ് ഉപയോഗം മൂലം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ തേടി. കുട്ടികളില്‍ മരണ കാരണമായ കോള്‍ഡ്രിഫ് കഫ് സിറപ്പ് രാജ്യത്തിന് പുറത്തേക്ക് കയറ്റിമതി ചെയ്തിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന ആരാഞ്ഞിരിക്കുന്നത്.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
cough syrup Death : Directorate General of Health Services has issued a strong directive to all states and Union Territories, urging stricter testing of pharmaceutical products.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹിമാചലില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി; നിയന്ത്രണങ്ങള്‍ നീക്കാമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം, അശാസ്ത്രീയ പാര്‍ക്കിംഗ് തടയാന്‍ കര്‍ശന നിയന്ത്രണം വേണം; ഗഡ്കരിക്ക് മുഖ്യമന്ത്രിയുടെ കത്ത്


